ഇപിഎഫ് നികുതി പിന്‍വലിച്ചേക്കുമെന്ന് സൂചന

Posted on: March 5, 2016 11:41 am | Last updated: March 5, 2016 at 2:10 pm

US-INDIA-ECONOMY-JAITLEYന്യൂഡല്‍ഹി: ഇപിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നികുതി നല്‍കണമെന്ന ബജറ്റ് നിര്‍ദേശം പിന്‍വലിച്ചേക്കും. തീരുമാനം പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടു. ഇപിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ 60 ശതമാനം പലിശക്ക് നികുതി നല്‍കണമെന്ന നിര്‍ദേശത്തിനെതിരേ ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് മോദിയുടെ ഇടപെടല്‍.

നിലവില്‍ നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും പിന്‍വലിക്കുമ്പോഴും ആദയ നികുതി ബാധ്യതയില്ലായിരുന്നു. 2016-17 ബജറ്റ് നിര്‍ദേശപ്രകാരം ഇപിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോഴുള്ള മൂലധന നേട്ടത്തിനാണ് ഭാഗികമായി നികുതി ബാധ്യത വരുക. റിട്ടയര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന തുകയുടെ 60 ശതമാനം തുകയില്‍നിന്ന് നികുതി നല്‍കണമെന്നാണ് ബജറ്റിലെ നിര്‍ദേശം. 40 ശതമാനം തുകയെ നികുതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. 2016 ഏപ്രില്‍ ഒന്നിനുശേഷമുള്ള നിക്ഷേപ വിഹിതങ്ങള്‍ക്കാണ് പുതിയ തീരുമാനം ബാധകമാകുക.