കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് ചര്‍ച്ച ഇന്ന്

Posted on: March 5, 2016 10:34 am | Last updated: March 5, 2016 at 10:34 am

oommenchandi with km maniകോട്ടയം: യു ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായി കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് എമ്മും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ന് കോട്ടയത്ത് നടക്കും. നാട്ടകം ഗസ്റ്റ് ഹൗസില്‍ വൈകീട്ട് 4.30നാണ് ചര്‍ച്ച.
ചര്‍ച്ചകള്‍ക്ക് മുന്നോടിയായി നാല് മണിക്ക് യു ഡി എഫ് കോട്ടയം ജില്ലാ നേതൃയോഗം ഡി സി സി ഓഫീസില്‍ ചേരും. ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്ത് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി, കെ പിസി സി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും കേരളാ കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്ത് ചെയര്‍മാന്‍ കെ എം മാണി, മന്ത്രി പി ജെ ജോസഫ്, സി എഫ് തോമസ്, ജോയി ഏബ്രഹാം എം പി എന്നിവരും പങ്കെടുക്കും.
ചര്‍ച്ചയില്‍ മലബാര്‍ മേഖലയില്‍ വിജയസാധ്യതയുള്ളതടക്കം കൂടുതല്‍ സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. എന്നാല്‍, കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന പാര്‍ട്ടിയുടെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചേക്കില്ലെന്നാണ് വിവരം.