വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി; ട്രാന്‍സ്‌ഫോര്‍മര്‍ അനുവദിച്ചു

Posted on: March 5, 2016 4:34 am | Last updated: March 4, 2016 at 8:35 pm

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുന്നു. ചെടേക്കാല്‍, മാന്യ, മെണസിനപ്പാറ എന്നിവിടങ്ങളില്‍ പഞ്ചായത്ത് വക ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിച്ചു.
ബദിയടുക്ക പഞ്ചായത്തിലെ ജനങ്ങളുടെ നിരന്തരമായ ആവശ്യമായിരുന്നു വൈദ്യുതി പ്രശ്‌നം പരിഹരിക്കണമെന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി 2014-15 സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതി വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായ പ്രദേശമെന്ന നിലയില്‍ പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും ഓരോ ട്രാന്‍സ്‌ഫോര്‍മറിന് പത്ത് ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഇത് പ്രകാരമാണ് ചെടേക്കാല്‍, മാന്യ, മെണസിനപ്പാറ എന്നിവിടങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈബുന്നീസ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അന്‍വര്‍ ഓസോണ്‍, ശ്യാംപ്രസാദ് മാന്യ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.എസ് അഹമ്മദ്, പഞ്ചായത്ത് മെമ്പര്‍മാരായ മുനീര്‍, ഡി ശങ്കര, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുധാ ജയറാം, മാഹിന്‍ കേളോട്ട്, ഖാദര്‍ മാന്യ, സൗമ്യ മഹേഷ്, കെ എസ് ഇ ബി സീനിയര്‍ സൂപ്രന്‍ഡ് കൃഷ്ണന്‍, സബ് എന്‍ജിനീയര്‍മാരായ സുരേന്ദ്രന്‍, ദേവീസ്, ശരീഫ് പാലക്കാര്‍ പ്രസംഗിച്ചു.