ഉമ്മന്‍ചാണ്ടിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി

Posted on: March 4, 2016 2:26 pm | Last updated: March 4, 2016 at 2:26 pm

cm_0മലപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കരിങ്കൊടികളുമായി മലപ്പുറം മഞ്ചേരി റോഡില്‍ എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് തടയുകയും ഏറെ നേരം ഇവരുമായി ഉന്തുംതള്ളും ഉണ്ടാകുകയും ചെയ്തു. ഉമ്മന്‍ചാണ്ടിക്ക് പിന്തുണ അര്‍പ്പിച്ച് എംഎസ്എഫ്, യൂത്ത് ലീഗ,യൂത്ത കോണ്‍ഗ്രസ്് പ്രവര്‍ത്തകരും ഇവിടെ എത്തിയതോടെ ചെറിയ തോതില്‍ ഇവിടെ സംഘര്‍ഷവും ഉണ്ടായി.

സോളാര്‍,ബാര്‍ കോഴയാരോപണങ്ങളുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നേരത്തെ തുടങ്ങിവെച്ച പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് കരിങ്കൊടിയുമായി എത്തിയത്.