അവയവം മാറ്റിവെക്കല്‍: എയര്‍ ആംബുലന്‍സ് സര്‍വീസിന് തുടക്കമായി

Posted on: March 3, 2016 9:25 am | Last updated: March 3, 2016 at 9:25 am
SHARE

air ambulanceതിരുവനന്തപുരം: അവയവം മാറ്റിവെക്കല്‍ ഉള്‍പ്പെടെയുള്ള, അടിയന്തര വൈദ്യസഹായഘട്ടങ്ങളിലെ ആവശ്യത്തിനായുള്ള രാജ്യത്തെ, സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ വിമാന സര്‍വീസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍, തിരുവനന്തപുരം ചാക്കയില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയും ആരോഗ്യവകുപ്പിന്റെ കീഴിലുള്ള, കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങും (മൃതസഞ്ജീവനി) തമ്മില്‍ ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറി.
ആഗോള വൈദ്യശാസ്ത്രരംഗം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഈ രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളും ഇതര നേട്ടങ്ങളും കേരളത്തിലെ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താനുതകുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ അവയവം മാറ്റിവെക്കലിന് ആദ്യമായി വിമാനത്തിന്റെ സേവനം ലഭ്യമാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. തിരുവനന്തപുരത്തെ ശ്രീചിത്രയില്‍ നിന്നും കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് ഹൃദയം എത്തിക്കുന്നതിനാണ് വിമാനം ഏര്‍പ്പെടുത്തിയത്. ഈ സംഭവത്തെത്തുടര്‍ന്നാണ് അവയവം മാറ്റിവെക്കലിന് സ്ഥിരം വിമാനസര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here