മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതയെ കണ്ടുവെന്ന് ജോപ്പന്റെ മൊഴി

Posted on: March 2, 2016 2:57 pm | Last updated: March 2, 2016 at 2:57 pm

joppenകൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് താന്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായരെ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെനി ജോപ്പന്റെ മൊഴി. സോളാര്‍ കമ്മീഷനിലാണ് ജോപ്പന്‍ മൊഴി നല്‍കിയത്.

തന്റെ അറിവില്‍ മുഖ്യമന്ത്രിയെ സരിത നേരില്‍ കണ്ടിട്ടില്ല. 2011 മുതില്‍ തനിക്ക് സരിതയുമായി പരിചയമുണ്ട്. സോളാര്‍ ഇടപാടില്‍ തനിക്ക് അഞ്ച് പൈസപോലും കിട്ടിയിട്ടില്ല. ബിജു രാധാകൃഷ്ണനെ ആദ്യം കാണുന്നത് ജയിലില്‍ വച്ചാണ്. ബിജു സോളാര്‍ കമ്മീഷനു മുന്നില്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും ടെനി ജോപ്പന്‍ മൊഴി നല്‍കി.