ഇസ്‌ലാമിനെ ലോകത്ത് നിന്ന് ഇല്ലാതാക്കണമെന്ന് ബിജെപി എംപി

Posted on: March 2, 2016 2:09 pm | Last updated: March 2, 2016 at 3:25 pm

ananth-kumar-hegdeമംഗലാപുരം: ഇസ്‌ലാമിനെ ലോകത്ത് നിന്ന് ഇല്ലാതാക്കണമെന്ന് ബിജെപി എംപി. ഉത്തര കന്നഡയിലെ എംപിയായ അനന്ത് കുമാര്‍ ഹെഗ്‌ഡെയാണ് പത്രസമ്മേളനത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്. ലോകത്ത് ഇസ്‌ലാമുള്ള കാലത്തോളം തീവ്രവാദം ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എംപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശനം നടത്തിയതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.