Connect with us

Organisation

മുഅല്ലിം ശാക്തീകരണത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ചു

Published

|

Last Updated

കോഴിക്കോട്: സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്‌റസകളില്‍ സേവനം ചെയ്യുന്ന മുഅല്ലിമീങ്ങളുടെ ശാക്തീകരണത്തിന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സമിതി പദ്ധതികള്‍ ആവിഷ്‌കരിച്ചു. പിന്നാക്ക ജില്ലയിലേക്ക് പ്രത്യേക പാക്കേജുകള്‍ ഏര്‍പ്പെടുത്തും. അടുത്ത അധ്യയന വര്‍ഷം മുതല്‍ അഞ്ചാം ക്ലാസ് വരെ വര്‍ക്ക് ബുക്ക് നിര്‍ബന്ധമാക്കും. മുഅല്ലിം ക്ഷേമ നിധിയുടെ ശേഖരണാര്‍ഥം പ്രസിഡന്റ് സയ്യിദ് അലി ബാഫഖി ഒമാനിലും ട്രഷറര്‍ വി പി എം വില്ല്യാപ്പള്ളി യു എ ഇയിലും പര്യടനം നടത്തും. ഈ മാസം അഞ്ചിനു നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ 2016-19 കാലത്തേക്കുള്ള പ്രവര്‍ത്തക സമിതി നിലവില്‍ വരും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹ്മ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, അബൂ ഹനീഫല്‍ ഫൈസി തെന്നല ,വി പി എം വില്ല്യാപള്ളി, സംബന്ധിച്ചു. സൂലൈമാന്‍ സഖാഫി കുഞ്ഞുകുളം സ്വാഗതം പറഞ്ഞു. കെ പി എച്ച് തങ്ങള്‍, വി എം കോയ മാസ്റ്റര്‍, പി കെ അബൂബക്കര്‍ മൗലവി, ചെറൂപ്പ ബഷീര്‍ മുസ്‌ലിയാര്‍, ഇ യഅ്ഖൂബ് ഫൈസി, അബ്ദുല്‍ ഖാദര്‍ ദാരിമി(കാസര്‍കോട്), വി വി അബൂബക്കര്‍ സഖാഫി(കണ്ണൂര്‍), സി എം യൂസുഫ് സഖാഫി(കോഴിക്കോട്), അലവി ഫൈസി(മലപ്പുറം), ഉമ്മര്‍ മദനി(പാലക്കാട്), അബ്ദുസലാം മൗലവി(വയനാട്), ഉമ്മര്‍ മുസ്‌ലിയാര്‍(തൃശൂര്‍), സയ്യിദ് ഹാഷിം(എറണാകുളം), സാബിര്‍ സൈനി(തിരുവനന്തപുരം), അബ്ദുര്‍റഷീദ് മൗലവി(കോട്ടയം), മുഹമ്മദ് ലത്തീഫി(ഇടുക്കി), നജ്മുദ്ദീന്‍ അമാനി(കൊല്ലം), ഹംസ അന്‍വരി(കുടക്), സി കെ എം പാടന്തറ (നീലഗിരി), ആത്തൂര്‍ സഹദ് മുസ്‌ലിയാര്‍,അബ്ദുര്‍റഹ്മാന്‍ മദനി(കര്‍ണാടക), നജ്മുദ്ദീന്‍ അമാനി(കൊല്ലം), ബഷീറുല്‍ ഹസനി(ആലപ്പുഴ) പങ്കെടുത്തു.