ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ വീണ്ടും കണ്ണൂരില്‍ പരീക്ഷണ പറത്തല്‍ നടത്തും: എം വി ജയരാജന്‍

Posted on: March 1, 2016 6:55 pm | Last updated: March 2, 2016 at 9:37 am

MV JAYARAJANകണ്ണൂര്‍: ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ വീണ്ടും പരീക്ഷണ പറക്കല്‍ നടത്തുമെന്ന് എം വി ജയരാജന്‍. പരീക്ഷണ പറക്കലിന് അനുയോജ്യമായ വിമാനമല്ല ഇന്നലെ ഇറക്കിയതെന്ന് പൈലറ്റ് തന്നെ സമ്മതിച്ചുവെന്നും ജയരാജന് പറഞ്ഞു.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെയാണ് ഇന്നലെ പരീക്ഷപറക്കല്‍ നടത്തിയത്. ഈ പരീക്ഷണ പറക്കലിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരു കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ പറക്കല്‍ നടത്തിയത്. പണി പൂര്‍ത്തിയാകാതെയാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതെന്നായിരുന്നു ഇടതുപക്ഷത്തിന്റെ പ്രധാന ആരോപണം.