കത്താരിയയുടെ വിവാദ പ്രസംഗം: പാര്‍ലമെന്റില്‍ ബഹളം

Posted on: March 1, 2016 1:57 pm | Last updated: March 2, 2016 at 9:36 am
SHARE

kathariyaന്യൂഡല്‍ഹി: കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി റാം ശങ്കര്‍ കത്താരിയ നടത്തിയ വിവാദ പ്രസംഗത്തെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. കത്താരിയയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിക്കണമെന്നു കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗെയും ജോത്യിരാദിത്യ സിന്ധ്യയും ലോക്‌സഭയിലും കോണ്‍ഗ്രസ് നേതാവ് ആനന്ദ ശര്‍മ രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

ആഗ്രയില്‍ വിഎച്ച്പി ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ മാതൂറിന്റെ മരണവുമായി ബന്ധപ്പെട്ടു നടന്ന അനുശോചന യോഗത്തിലാണ് കത്താരിയ വിവാദ പ്രസംഗം നടത്തിയത്. മുസ്‌ലിംകളെ രാക്ഷസന്‍മാരായും രാവണന്റെ അനുയായികളായും ചിത്രീകരിച്ച നടത്തിയ യോഗത്തിലാണ് കത്താരിയയുടെ വിവാദ പ്രസ്താവന. മുസ്‌ലിംകള്‍ക്കെതിരെ തെരുവിലിറങ്ങണമെന്നും അവസാന യുദ്ധത്തിനു തയാറെടുക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരോടു അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here