ഒമാനില്‍ വാഹനാപകടം:18 മരണം

Posted on: March 1, 2016 10:56 am | Last updated: March 1, 2016 at 1:19 pm

accidentമസ്‌കറ്റ്: ഒമാനിലെ ഇബ്രയില്‍ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്കു പരിക്കേറ്റു. രിക്കേറ്റവരെ ഇബ്ര , നിസ്വ ആസ്പത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇബ്രി സഫൂദ് റോഡിലാണ് അപകടം. സലാലയില്‍ നിന്ന് ദുബൈയിലേക്ക് പോകുന്ന ജി ടി സി ബസും ട്രക്കും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
തിങ്കളാഴ്ച രാത്രി ഇബ്ര ഓയില്‍ കമ്പനിയിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജീവനക്കാര്‍ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. വിവിധ രാജ്യക്കാരാണ് മരിച്ചതെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.