സഈദ് റഹീം നബി രാഷ്ട്രീയത്തില്‍

Posted on: March 1, 2016 6:00 am | Last updated: March 1, 2016 at 12:47 am

syed-nabi-3കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളില്‍ ആള്‍റൗണ്ട് മികവറിയിച്ച സഈദ് റഹീം നബി രാഷ്ട്രീയത്തിലേക്ക്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറും മുമ്പെ താരത്തെ തങ്ങളുടെ പാളയത്തിലെത്തിച്ചു. തൃണമൂല്‍ ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജി പാര്‍ട്ടി പതാക നല്‍കിക്കൊണ്ട് സഈദ് റഹീം നബിയെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും അംഗത്വം നല്‍കുകയും ചെയ്തു. പൊതുജന സേവനാര്‍ഥമാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്ന് റഹീം നബി പറഞ്ഞു.
മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ്, ഈസ്റ്റ്ബംഗാള്‍, മോഹന്‍ ബഗാന്‍ എന്നിങ്ങനെ കൊല്‍ക്കത്തയിലെ പ്രധാന ക്ലബ്ബുകളിലെല്ലാം കളിച്ച റഹീം നബിക്ക് ബംഗാളില്‍ വലിയ സ്വാധീനമുണ്ട്. 2004 മുതല്‍ 2013 വരെ ദേശീയ ടീമിന്റെ നെടുംതൂണായിരുന്നു ഡിഫന്‍ഡറായും മിഡ്ഫീല്‍ഡറായും സ്‌ട്രൈക്കറായും കളിച്ച റഹീം നബി.