Connect with us

Kannur

പി ജയരാജന്റെ കസ്റ്റഡി: സിബിഐ ഹര്‍ജി മാര്‍ച്ച് നാലിലേക്ക് മാറ്റി

Published

|

Last Updated

തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സിബിഐ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് തലശേരി സെഷന്‍സ് കോടതി മാര്‍ച്ച് നാലിലേക്കു മാറ്റി. ജയരാജന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി.

കഴിഞ്ഞ 23നു ഹര്‍ജി പരിഗണിച്ചപ്പോള്‍ ഒരു മണിക്കൂര്‍ നീണ്ട വാദം നടന്നിരുന്നു. ഉച്ചകഴിഞ്ഞ് വിധി പറയുമെന്നു കോടതി ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഇരുഭാഗവും കൂടുതല്‍ വാദത്തിലേക്കു കടക്കുകയും പിന്നീട് ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റുകയുമായിരുന്നു.

Latest