ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജര്‍മനിയുടേത്

Posted on: February 27, 2016 10:13 am | Last updated: February 27, 2016 at 10:13 am
SHARE

Ein deutscher Reisepass, aufgenommen am 10.01.2012 in Nürnberg (Mittelfranken). Foto: Daniel Karmann

കാബൂള്‍: ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജര്‍മനിയുടേതെന്ന് പഠനം. ഏറ്റവും ശക്തി കുറഞ്ഞ പാസ്‌പോര്‍ട്ട് അഫ്ഗാനിസ്ഥാന്റേതാണെന്നും ലണ്ടന്‍ ആസ്ഥാനമായ സ്ഥാപനം നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടിക വ്യക്തമാക്കുന്നു. പാസ്‌പോര്‍ട്ടുമായി സഞ്ചരിക്കുന്നയാള്‍ക്ക് നേരിടേണ്ടി വരുന്ന നിയന്ത്രണങ്ങള്‍, യാത്രക്കാരന് ലഭിക്കുന്ന പരിഗണനകള്‍, ഇളവുകള്‍, വിസാരഹിത യാത്രകള്‍ തുടങ്ങിയവ പരിഗണിച്ചാണ് പാസ്‌പോര്‍ട്ടുകളുടെ ‘ശക്തി’ കണക്കായിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ജര്‍മന്‍ പാസ്‌പോര്‍ട്ട് പട്ടികയില്‍ ഒന്നാമതെത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ജപ്പാനും കാനഡയുമെല്ലാം ജര്‍മന്‍ പാസ്‌പോര്‍ട്ട് ഹോള്‍ഡര്‍ക്ക് വലിയ പരിഗണനയാണ് നല്‍കുന്നത്. അഫ്ഗാനിസ്ഥാന് താഴെ ദക്ഷിണ സുഡാനും ഫലസ്തീനും ഉണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here