പട്യാല ഹൗസ് സംഘര്‍ഷം: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

Posted on: February 26, 2016 6:35 pm | Last updated: February 26, 2016 at 6:35 pm

kanhaiya-kumar2ന്യൂഡല്‍ഹി: ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ നടന്ന ആക്രമണ സംഭവത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും ആരോപണ വിധേയരായ മൂന്ന് അഭിഭാഷകര്‍ക്കും നോട്ടീസ് അയച്ചു. പട്യാല ഹൗസ് കോടതി പരിസരത്ത് ജെഎന്‍യു വിദ്യാര്‍ഥി നേതാവായ കന്‍ഹയ്യ കുമാറിനും മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസ് നോക്കിനില്‍ക്കേ മര്‍ദനമേറ്റ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക കാമിനി ജയ്‌സ്വാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. ജസ്റ്റിസ് ജെ ചലമേശ്വര്‍, എ എം സാപ്‌റെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് നാലിലേക്ക് മാറ്റി.