വി ഭാസ്‌കരന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

Posted on: February 25, 2016 5:52 am | Last updated: February 24, 2016 at 11:55 pm
SHARE

2തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് വി ഭാസ്‌കരനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കെ ശശിധരന്‍ നായര്‍ വിരമിച്ച ഒഴിവിലേക്കാണ് നിയമനം. അഞ്ച് വര്‍ഷമോ 65 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ആണ് കാലാവധി. ദാരിദ്ര്യരേഖക്ക് താഴെയുള്ള 20ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി അരി നല്‍കുന്ന പദ്ധതി ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ബജറ്റില്‍ പ്രഖ്യാപിച്ചതാണ് സൗജന്യ അരി പദ്ധതി. ബി പി എല്‍ വിഭാഗക്കാര്‍ക്ക് മാസം 25 കിലോയും എ എ വൈ പദ്ധതിയില്‍ പെട്ടവര്‍ക്ക് 35കിലോ അരിയുമാണ് സൗജന്യമായി നല്‍കുക.