Connect with us

International

നൊവാഡ കോക്കസില്‍ ഹിലരിക്കജയം; സൗത്ത് കരോലിന പ്രൈമറിയില്‍ ട്രംപിന് ജയം

Published

|

Last Updated

കൊളംബിയ: യു.എസ്പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായി നൊവാഡയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി കോക്കസില്‍ ഹിലരി ക്ലിന്റന് ജയം. നേരത്തെ രണ്ടാംഘട്ടത്തില്‍ അയോവയില്‍ ഹിലരി ക്ലിന്റണിനെ തോല്‍പ്പിച്ച ബേണി സാന്‍ഡേഴ്‌സിനെതിരെ വന്‍മുന്നേറ്റം നടത്തിയാണ് നെവാഡയില്‍ ഹിലരി മൂന്നാംഘട്ടത്തില്‍ ജയിച്ചുകയറിയത്. നെവാഡയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെയും, ലേബര്‍ യൂണിയനുകളുടെയും അനുകൂല പിന്തുണയാണ് ഹിലാരിക്ക് ഇവിടെ മുന്നേറ്റത്തിന് സഹായിച്ചത്.

അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള സൗത്ത കരോലിന െ്രെപമറിയില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചു. 33 ശതമാനം വോട്ടുനേടിയാണ് ട്രംപ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചത്. രണ്ടം സ്ഥാനത്തെത്തിയ മാര്‍ക്കോ റൂബിയോക്ക് 22 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. എട്ട് ശതമാനം വോട്ട് മാത്രം നേടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ജെബ് ബുഷ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുളള മത്സരത്തില്‍ നിന്നും പിന്മാറി.

ഹിലരിയുടെ ജയത്തോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിന് പോരാട്ടം കടുക്കുമെന്ന് ഉറപ്പായി.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി െ്രെപമറി, കോക്കസ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതില്‍ െ്രെപമറിയില്‍ വോട്ടെടുപ്പും, കോക്കസില്‍ സംവാദവുമാണ് നടക്കുന്നത്. പന്ത്രണ്ടോളം സംസ്ഥാനങ്ങളില്‍ സൂപ്പര്‍ ടൂസ്‌ഡെ ആയ മാര്‍ച്ച് ഒന്നിനു നടക്കുന്ന വോട്ടെടുപ്പിനു മുന്നോടിയായി ശക്തമായ പ്രചാരണങ്ങളോടെ മുന്‍പന്തിയിലെത്താനാണ് സ്ഥാനര്‍ത്ഥികളുടെ ശ്രമം.

Latest