ഖോര്‍ഫുക്കാനില്‍ പ്രളയം, മണ്ണിടിച്ചില്‍; ദുബൈയിലും ഷാര്‍ജയിലും ആലിപ്പഴ വര്‍ഷം

Posted on: February 18, 2016 3:36 pm | Last updated: February 18, 2016 at 3:36 pm
SHARE

floodദുബൈ:യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കനത്തമഴ പെയ്തു. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ ആലിപ്പഴ വര്‍ഷത്തോടെയായിരുന്നു മഴ. ഇടിമിന്നല്‍ അകമ്പടി സേവിച്ചു. ദുബൈയില്‍ ഖവാനീജ്, വര്‍ഖ, മിര്‍ദിഫ്, റാശിദിയ്യ, ദേര, ബര്‍ദുബൈ, ഗര്‍ഹൂദ് തുടങ്ങിയ സ്ഥലങ്ങളില്‍ വൈകുന്നേരം നാലോട് കൂടിയാണ് മഴ പെയ്തത്.
മിക്കസ്ഥലങ്ങളിലും ആളുകള്‍ വാഹനത്തില്‍ നിന്നും താമസസ്ഥലത്ത് നിന്നും പുറത്തിറങ്ങി ആലിപ്പഴം പെറുക്കി. ചിലസ്ഥലങ്ങളില്‍ വാഹന ഗതാഗതം തടസപ്പെട്ടു.
ഇന്നും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഖോര്‍ഫുക്കാനിലും ദിബ്ബയിലും കനത്തമഴയെത്തുടര്‍ന്ന് റോഡുകളില്‍ വെള്ളം പൊങ്ങി. പലസ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. നിരവധി സ്ഥലങ്ങളില്‍ ആളുകളെ ഒഴിപ്പിച്ചതായി പോലീസ് അറിയിച്ചു. മണ്ണിടിച്ചിലും റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്.