വിയോജിക്കുന്നവരെ മോദി സര്‍ക്കാര്‍ കായികമായി നേരിടുകയാണെന്ന് സീതാറാം യെച്ചൂരി

അഴിമതിയുടെകാര്യത്തില്‍ മന്‍മോഹന്‍സിംഗും ഉമ്മന്‍ചാണ്ടിയും തമ്മില്‍ മത്സരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
Posted on: February 15, 2016 8:18 pm | Last updated: February 17, 2016 at 3:14 pm
SHARE

yechooriതിരുവനന്തപുരം: വിയോജിക്കുന്നവരെ മോദി സര്‍ക്കാര്‍ കായികമായി നേരിടുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എകെജി ഭവനുനേരെയുണ്ടായ ആക്രമണം ഇതിന് ഉദാഹരണമാണ്. ഭീഷണിപ്പെടുത്തുന്നവരെ രാഷ്ട്രീയമായി നേരിടുകയും തോല്‍പ്പിക്കുകയുംചെയ്യും. ഗോഡ്‌സെയെ വീരനാക്കിയവരാണ് മറ്റുള്ളവരെ ദേശദ്രോഹികളെന്ന് വിളിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ സമാപനസമ്മേളനം ഉദ്ഘാടനെ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്യാല ഹൗസ് കോടതിയില്‍ ആക്രമണം നടത്തിയത് അഭിഭാഷകവേഷത്തിലെത്തിയ ആര്‍എസ്എസുകാരാണ്. ഫാസിസ്റ്റ് പ്രവണതയുടെ ഉദാഹരണമാണിത്. ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്ര കുത്താനാണ് ആര്‍എസ്എസിന്റെ ശ്രമം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം വന്‍ വിജയം നേടും. ഇടതുപക്ഷത്തിന് മാത്രമാണ് വര്‍ഗീയതയ്ക്കും സാമ്പത്തിക നയത്തിനും ബദലാകാന്‍ കഴിയൂവെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
അഴിമതിയുടെകാര്യത്തില്‍ മന്‍മോഹന്‍സിംഗും ഉമ്മന്‍ചാണ്ടിയും തമ്മില്‍ മത്സരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അറബിക്കടലിലെറിയാന്‍ ജനം തയ്യാറെടുത്തുകഴിഞ്ഞു. ടാഡയും യുഎപിഎയും കാപ്പയും കാട്ടി സിപിഎമ്മിനെ വിരട്ടാന്‍ നോക്കണ്ട. ഇവയൊക്കെ നേരിടാന്‍ കേരളത്തിലെ ജനങ്ങള്‍ക്കറിയാം. വില്ലേജ് ഓഫീസര്‍ മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ കൈക്കൂലി കേന്ദ്രങ്ങളായി. ഈ അഴിമതി പണ്ടാറങ്ങള്‍ നാടിന് ശാപമാണെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെകൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here