കരാട്ടേ പരിശീലിച്ചവര്‍ക്ക് ബെല്‍റ്റുകള്‍ വിതരണം ചെയ്തു

Posted on: February 9, 2016 9:22 pm | Last updated: February 9, 2016 at 9:22 pm
സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ കരാട്ടേ ബെല്‍റ്റ്  അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തവര്‍
സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ കരാട്ടേ ബെല്‍റ്റ്
അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തവര്‍

ദോഹ: സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍നിന്നും കരാട്ടേ പരിശീലിച്ചവര്‍ക്കുള്ള ബെല്‍റ്റ് അവാര്‍ഡ്ദാന ചടങ്ങ് നടന്നു. ജപ്പാന്‍ ഷോട്ടോകാന്‍ കരാട്ടേ അസോസിയേഷന്‍ ചീഫ് ഇന്‍സ്ട്രക്ടര്‍ സെന്‍ഷായ് ശിഹാബുദ്ദീന്റെ നേതൃത്വത്തില്‍ പരിശീലനം പൂര്‍തത്തിയാക്കിയ 130 പഠിതാക്കളാണ് ബെല്‍റ്റ് നേടിയത്.
അവാര്‍ഡ് ദാന ചടങ്ങില്‍ അബ്ദുല്ല ഖമീസ് അല്‍ ഹമദ്, ലെഫ്. അബ്ദുല്‍ അസീസ് സമാന്‍ (ഖത്വര്‍ പോലീസ് സ്‌പോര്‍ട്‌സ് ഫെഡരറേഷന്‍), ഫൈസല്‍ ഹുദവി (ആഭ്യന്തര മന്ത്രാലയം), എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ കരാട്ടേ പ്രദര്‍ശനവും നടന്നു. അലന്‍ ബൈജു ഐപ്പ്, ആല്‍ബിന്‍ ബിജു ഐപ്പ്, ഗീതാഞ്ജലി നര്‍സാറി, സമൃദ്ധി ഭരദ്വാജ്, ശഹ്‌സാര്‍ മഹ്മൂദ് സയിദ്, വിഷ്ണു മോഹന്‍, യദു കൃഷ്ണന്‍, രാഹുല്‍ കിഷോര്‍, അമുധ സെല്‍വന്‍ എന്നിവര്‍ ബെസ്റ്റ് സ്റ്റുഡന്റ് അവാര്‍ഡ് നേടി. കരാട്ടേ പരിശീലകന്‍ സെന്‍ഷായ് ശിഹാബുദ്ദീനെ ലെഫ്. അബ്ദുല്ല ഖമീസ് അല്‍ സമാന്‍ ആദരിച്ചു.