ചെന്നിത്തലക്കെതിരെ ആരോപണവുമായി കെ കെ രമ

Posted on: February 8, 2016 10:13 am | Last updated: February 8, 2016 at 10:13 am
SHARE

kk ramaകോഴിക്കോട്‌: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആരോപണവുമായി ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ. രമ. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം സിബിഐക്ക് വിടാന്‍ മടിക്കുന്നത് ചെന്നിത്തലയും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണ കൊണ്ടാണെന്നു രമ ആരോപിച്ചു. കേസ് അന്വേഷണം സിബിഐക്കു കൈമാറണമെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നും രമ പറഞ്ഞു.