എന്‍ജിനീയര്‍ മുങ്ങി; പഞ്ചായത്ത് പദ്ധതി പ്രവര്‍ത്തനം അവതാളത്തില്‍

Posted on: February 5, 2016 10:16 am | Last updated: February 5, 2016 at 10:16 am

ചേരാപുരം: വേളം പഞ്ചായത്തില്‍ എന്‍ജിനീയര്‍ അവധിയിലായതിനാല്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ സ്തംഭിച്ചു. ഇതുകാരണം മാര്‍ച്ചിന് മുമ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. രണ്ടാഴ്ചയോളമായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനധികൃത അവധിയിലാണെന്നാണ് പഞ്ചായത്തില്‍ നിന്നുള്ള വിവരം. പശ്ചാത്തല മേഖലകളില്‍ 79 ഓളം പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ എന്‍ജിനീയറുടെ അഭാവത്താല്‍ മുടങ്ങിയിരിക്കയാണ്. സാമ്പത്തിക വര്‍ഷാവസാന ഘട്ടത്തില്‍ എന്‍ജിനീയര്‍ മുങ്ങിയത് നാട്ടുകാരെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. അതേസമയം മേലുദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന് ലീവ് അനുവദിച്ചിട്ടില്ലെന്നാണ് അറിയുന്നത.് ജനങ്ങള്‍ക്ക് കെട്ടിട നമ്പര്‍, പെര്‍മിറ്റ് എന്നിവ ലഭിക്കാനും പ്രയാസമുണ്ടായിരിക്കയാണ്. അതിനിടെ പഞ്ചായത്തില്‍ നിലവിലെ ഓവര്‍സിയറും അകാരണമായി അവധിയെടുക്കുന്നതായും ജനങ്ങള്‍ പരാതിപ്പെട്ടു. പഠന അവധിയിലാണ് ഓവര്‍സിയറെന്നാണ് പറയപ്പെടുന്നത്.