Connect with us

First Gear

സിക വൈറസ് ടാറ്റയേയും ബാധിക്കുന്നു; പുതിയ മോഡലിന്റെ പേര് മാറ്റിയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് തുടങ്ങി യൂറോപ്പിലേക്ക് പടര്‍ന്നു കൊണ്ടിരിക്കുന്ന സിക വൈറസ് വാഹന നിര്‍മാണരംഗത്തെ വമ്പന്‍മാരായ ടാറ്റാ മോട്ടോര്‍സിനേയും ബാധിക്കുന്നു. തങ്ങളുടെ പുതിയ മോഡലിന്റെ പേരും സിക എന്നായതാണ് ടാറ്റയെ കുരുക്കിലാക്കുന്നത്. ടാറ്റ പുറത്തിറക്കിയ പുതിയ ഹാച്ച്ബാക്ക് മോഡലിന്റെ പേര് “zica” എന്നാണ്. “zika” വൈറസുമായി സ്‌പെല്ലിംഗില്‍ മാറ്റമുണ്ടെങ്കിലും ഉച്ചാരണം സമാനമാണ്.

ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സിയെ ബ്രാന്‍ഡ് അംബാസഡറാക്കി പുതിയ മോഡലിന് പരമാവധി ജനപ്രീതി നേടാന്‍ ടാറ്റ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സിക വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. കുഞ്ഞുങ്ങളില്‍ ഗുരുതര ജനിതക വൈകല്യത്തിന് കാരണമാവുന്ന സിക വൈറസ് യൂറോപ്പിലും സ്ഥിരീകരിച്ചതോടെ ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കാറിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് ടാറ്റ മോട്ടോര്‍സ് അധികൃതര്‍ ആലോചിക്കുന്നത്.

 

Latest