രാജി ആവശ്യപ്പെട്ട് എല്‍ ഡി എഫ് നിയമസഭാ മാര്‍ച്ച്

Posted on: January 30, 2016 6:00 am | Last updated: January 29, 2016 at 11:23 pm

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്ന മുഖ്യമന്ത്രിയുടെയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും രാജി ആവശ്യപ്പെട്ട് ഫെബ്രുവരി അഞ്ചിന് നിയമസഭയിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് കോടികള്‍ കോഴ വാങ്ങിയെന്നാണ് ഉമ്മന്‍ ചാണ്ടിക്കും ആര്യാടനുമെതിരായ ആരോപണം. ബാര്‍കോഴ കേസില്‍ എഫ ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് രാജിവെച്ച കെ ബാബുവിനെ തിരികെ കൊണ്ടുവരാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ ഡി എഫ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.