കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുടമകള്‍ കൈകോര്‍ത്തു

Posted on: January 22, 2016 12:15 pm | Last updated: January 22, 2016 at 12:15 pm

കുന്ദമംഗലം: ജനങ്ങള്‍ക്ക് സുഗമമായ യാത്രാസൗകര്യം ഉറപ്പാക്കാനും സമയത്തെ ചൊല്ലിയുള്ള തര്‍ക്കം ഇല്ലാതാക്കാനും സ്വകാര്യ ബസുടമകള്‍ കൈകോര്‍ത്തു. കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എണ്‍പതോളം സ്വകാര്യ ബസുടമകളാണ് ഒരു സൊസൈറ്റിയായി സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്.
അരീക്കോട്, മുക്കം, എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ് റൂട്ടിലോടുന്ന ബസുകളുടെ ഉടമകളാണ് പുവ്വാട്ടുപറമ്പ് വ്യാപാര ഭവനില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. അമിത വേഗതയും തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷവും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ തീരുമാനം ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പില്‍ വരുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൊളക്കാടന്‍ മൂസ ഹാജി, ടി പി മുഹമ്മദ്,പി വി സുഭാഷ് ബാബു, ബഷീര്‍ മാവൂര്‍, സലീം പ്രസംഗിച്ചു.
അപേക്ഷ ക്ഷണിച്ചു
കുന്ദമംഗലം: കുന്ദമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് ബി എസ് സി എം എല്‍ ടി, ഡി എം എല്‍ ടി യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഈമാസം 30ന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.