Connect with us

Kozhikode

കലാസ്വാദകരെ കുളിരണിയിച്ച് പണ്ഡിറ്റ് ജസ്‌രാജ്‌

Published

|

Last Updated

പണ്ഡിറ്റ് ജസ്‌രാജിന്റെ
സംഗീത വിരുന്നില്‍ നിന്ന്‌

കോഴിക്കോട്: സംഗീത പ്രേമികള്‍ക്ക് ലഹരിയായി പണ്ഡിറ്റ് ജസ്‌രാജിന്റെ സംഗീത വിരുന്ന്. കോഴിക്കോട് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ടാഗോര്‍ സെന്റിനറി ഹാളിലെ തിങ്ങിനിറഞ്ഞ സംഗീതാരാധകര്‍ക്ക് മുമ്പിലായിരുന്നു “ഗോകുലോത്സവ് 2016” സംഗീത കച്ചേരി അരങ്ങേറിയത്. മലബാറില്‍ ആദ്യമായെത്തിയ സംഗീത കുലപതിയുടെ ശബ്ദം നേരില്‍ കേള്‍ക്കാനായി നിരവധി ഹിന്ദുസ്ഥാനി ആരാധകരെത്തിയിരുന്നു. കൃഷ്ണ ഭജനില്‍ തുടങ്ങി കൃഷ്ണ വര്‍ണ കൃതികളിലൂടെ മുന്നേറിയ പണ്ഡിറ്റ് ജസ്‌രാജിന്റെ ഹിന്ദുസ്ഥാനി രാഗ വിസ്താരങ്ങളെ കോഴിക്കോട്ടെ ആരാധകര്‍ കരഘോഷങ്ങളാല്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. പണ്ഡിറ്റ് ജസ്‌രാജിന്റെ പ്രമുഖരായ ശിഷ്യരായ പണ്ഡിറ്റ് രമേശ് നാരായണന്‍, പണ്ഡിറ്റ് രത്തന്‍ മോഹന്‍ ശര്‍മ, പത്മശ്രീ തൃപ്തി മുഖര്‍ജി എന്നിവരും ഗുരുവിനൊപ്പം സംഗീതകച്ചേരിയില്‍ പങ്കാളികളായി. പണ്ഡിറ്റ് ജസ്‌രാജിനെ മന്ത്രി കെ.പി. മോഹനന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. 86ാം ജന്മദിനം കേക്ക് മുറിച്ച് ആരാധകര്‍ക്ക് മുന്‍പില്‍ പണ്ഡിറ്റ് ജസ്‌രാജ് ആഘോഷിച്ചു. പണ്ഡിറ്റ് രമേശ്്യൂനാരായണന്‍, പണ്ഡിറ്റ് രത്തന്‍മോഹന്‍ ശര്‍മ, പത്മശ്രീ തൃപ്തി മുഖര്‍ജി, ആദിത്യ നാരായണ്‍ ബാനര്‍ജി, ശ്രീധര്‍ പാര്‍ഥസാരഥി എന്നിവരെ മേയര്‍ വി കെ സി. മമ്മദ് കോയ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.