വിദ്യാര്‍ഥി ഫെസ്റ്റ് സമാപിച്ചു

Posted on: January 13, 2016 8:21 pm | Last updated: January 13, 2016 at 8:21 pm
അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം ല്‍ എ വിദ്യാര്‍ഥി ഫെസ്റ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം ല്‍ എ വിദ്യാര്‍ഥി ഫെസ്റ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

ദോഹ: കേരള ഇസ്‌ലാമിക് സെന്ററിനു കീഴില്‍ ദോഹ ജദീദ്, മതാര്‍ ഖദീം, വക്‌റ, മദീന ഖലീഫ, മൈദര്‍ എന്നീ അഞ്ചു മദ്‌റസകളില്‍ നടന്നു വന്ന വിദ്യാര്‍ഥി ഫെസ്റ്റ് ഐസി സി ഹാളില്‍ നടന്ന പൊതു സംഗമത്തോടെ സമാപിച്ചു. പ്രാദേശിക മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ച നൂറില്‍ പരം വിദ്യാര്‍ഥികളുടെ കലാ മത്സരങ്ങളില്‍ മതാര്‍ ഖദീം മദ്രസ ഒന്നാം സ്ഥാനവും വക്‌റ, ദോഹ ജദീദ് മദ്‌റസകള്‍ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി.
അസീസ് പേരാല്‍, ജമാല്‍ പുറക്കാട്, ഹമീദ് പുറമേരി, സത്താര്‍ കുട്ടോത്ത്, ഹാരിസ് കണ്ണൂര്‍, ഇസ്മാഈല്‍ ഹുദവി, കെ ബി കെ മുഹമ്മദ് നേതൃത്വം നല്‍കി. സമാപന സമ്മേളനം അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം ല്‍ എ ഉദ്ഘാടനം ചെയ്തു. കെ ഐ സി പ്രസിഡന്റ് എ വി അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. ആദൃശ്ശേരി അബ്ദുല്‍ ഹകീം ഫൈസി പ്രഭാഷണം നടത്തി. നാസര്‍ ഹാജി, മുഹമ്മദലി ഖാസിമി, സകരിയ മാണിയൂര്‍, സി വി ഖാലിദ്, അലികുഞ്ഞി ഫൈസി, മൊയ്തീന്‍കുട്ടി വയനാട്, ഇഖ്ബാല്‍ കൂത്തുപറമ്പ്, ഇബ്രഹിം മൗലവി, ബഷീര്‍ മൗലവി, അബ്ദുല്‍ ഖാദര്‍ ബഖവി, സൈനുദ്ദീന്‍ നിസാമി സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.