അക്ഷര ശ്ലോകത്തില്‍ ചന്ദനക്ക് തന്നെ

Posted on: January 5, 2016 10:01 am | Last updated: January 5, 2016 at 12:04 pm
SHARE

സുല്‍ത്താന്‍ ബത്തേരി: ജില്ലാ കലോത്സവത്തില്‍ അക്ഷര ശ്ലോക മത്സരത്തില്‍ പ്ലസ്ടു വിഭാഗത്തില്‍ ചന്ദന എസ് ആനന്ദിന് ഒന്നാം സ്ഥാനം. യു പി മുതല്‍ ജില്ലയില്‍ അക്ഷര ശ്ലോക മത്സരത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വരുന്ന ചന്ദന പിണങ്ങോട് ഡബ്ല്യു എം ഒ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനിയാണ്.
കഴിഞ്ഞ മൂന്നു വര്‍ഷവും സംസ്ഥാന യുവജനോത്സവത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. 25ാം വാര്‍ഷികം ആഘോഷിച്ച ഇ പി ഐ സി അക്ഷരശ്ലോക സദസ്സ് അംഗമാണ് ചന്ദന. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ജില്ലാ തലമത്സരങ്ങളില്‍ ഇ പി കെ അക്ഷരശ്ലോക സദസ്സ് അംഗങ്ങള്‍ സമ്മാനം നേടി വരുന്നുണ്ട്. വൈത്തിരി കാര്‍ഷിക വികസന ബേങ്ക് അസി. സെക്രട്ടറി കെ സച്ചിദാനന്ദന്റെയും റിസോര്‍സ്അധ്യാപിക എം കെ ജിഷാബിന്ദുവിന്റേയും മകളാണ്. പിതൃസഹോദരന്‍ കെ മധുസൂധനാണ് ഗുരു.

LEAVE A REPLY

Please enter your comment!
Please enter your name here