ജെറിയാന്‍ ജിനൈഹാതില്‍ എക്‌സിറ്റ് റോഡ് അടച്ചു

Posted on: December 31, 2015 10:23 pm | Last updated: December 31, 2015 at 10:23 pm

mapദോഹ: ജെറിയാന്‍ ജിനൈഹാതില്‍ നിന്ന് അല്‍ ശമാല്‍ റോഡിലേക്കുള്ള (നോര്‍ത്ത് ബൗണ്ട്) എക്‌സിറ്റ് റോഡ് താത്കാലികമായി അടക്കും. അല്‍ ഖീസ റോഡില്‍ റൗണ്ട്എബൗട്ടിന്റെ നോര്‍ത്ത്ബൗണ്ട് എക്‌സിറ്റും (150 മീറ്റര്‍ ദൂരം) താത്കാലികമായി അടക്കുമെന്ന് അശ്ഗാല്‍ അറിയിച്ചു. ഇന്ന് മുതല്‍ ആറ് മാസത്തേക്കാണ് ഇത്.
ഇക്കാലയളവില്‍ ജെറിയാന്‍ ജിനൈഹാതില്‍ നിന്ന് അല്‍ ശമാല്‍ റോഡിലേക്കുള്ള ഗതാഗതം, അല്‍ ഖീസ പെട്രോള്‍ സ്റ്റേഷന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന റൗണ്ട്എബൗട്ടിലേക്കുള്ള സിംഗിള്‍ ലൈന്‍ വഴിയായിരിക്കും ഉണ്ടാകുക. അല്‍ ശമാല്‍ റോഡിന് സമാന്തരമായുള്ള റോഡിലൂടെവന്ന് വലത്തേക്ക് തിരിഞ്ഞ് ഏകദേശം 200 മീറ്ററോളം അല്‍ ഖീസ ഇന്റര്‍ചേഞ്ചിന്റെ വടക്കുഭാഗത്തേക്ക് പോയാണ് അല്‍ ഖീസ പെട്രോള്‍ സ്റ്റേഷനിലേക്ക് വാഹനങ്ങള്‍ പോകേണ്ടത്.
നോര്‍ത്ത് റോഡ് വിപൂലീകരണത്തിന്റെ ഭാഗമായ പാലവും സര്‍വീസ് റോഡുകളും നിര്‍മിക്കാനാണ് ഗതാഗത പരിഷ്‌കരണം.