ജീവനക്കാരുടെ ലീവുകള്‍ വെട്ടിക്കുറക്കാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ

Posted on: December 31, 2015 5:08 pm | Last updated: January 1, 2016 at 12:09 am
SHARE

officeതിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാരുടെ അവധി വെട്ടുക്കുറക്കാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ. അവധി ദിവസങ്ങളുടെ എണ്ണം 15 ആയി കുറക്കാനാണ് ശമ്പള കമ്മീഷന്റെ രണ്ടാം റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. 25 അവധി എന്നത് 15 അവധിയും 10 നിയന്ത്രിത അവധിയുമാക്കണം. വെള്ളക്കരം കൂട്ടാന്‍ ജല അതോറിറ്റിയും ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കുട്ടികളുടെ എണ്ണം കൂട്ടിക്കാണിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ ശക്തമായി നടപടി വേണം, ജീവനക്കാര്‍ക്ക് വര്‍ക്ക് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കണം തുടങ്ങിയ ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here