കാരുണ്യത്തിനായി എന്‍ എസ് എസ് പ്രവര്‍ത്തര്‍ സഞ്ചി വില്‍ക്കുന്നു

Posted on: December 31, 2015 11:12 am | Last updated: December 31, 2015 at 11:12 am

കൊയിലാണ്ടി: കലോത്സവ സ്ഥലത്ത് തുണി സഞ്ചി വിറ്റ് കാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്തുകയാണ് കൊയിലാണ്ടി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് പ്രവര്‍ത്തകര്‍. അന്‍പത് പേരടങ്ങുന്ന എന്‍ എസ് എസ് യൂനിറ്റ് അംഗങ്ങള്‍ അടുത്തിടെയാണ് തുണി സഞ്ചി നിര്‍മാണത്തില്‍ പരിശീലനം നേടിയത്. അതിജീവനം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 10, 15, 20 രൂപയാണ് സഞ്ചികളുടെ വില. രണ്ട് ദിവസം കൊണ്ട് 250ല്‍ അലധികം സഞ്ചികള്‍ വിറ്റു. ഇതു വഴി ലഭിക്കുന്ന തുക നെസ്റ്റ് പാലിയേറ്റീവ് കെയറിന് നല്‍കാനാണ് തീരുമാനം.