വോട്ടര്‍പട്ടികയും ജനന-മരണ രജിസ്റ്ററും തമ്മില്‍ ബന്ധിപ്പിക്കുന്നു; ‘പരേതര്‍’ ഇനി വോട്ട് ചെയ്യില്ല

Posted on: December 30, 2015 2:54 pm | Last updated: December 31, 2015 at 12:36 am
SHARE

Nasim Zaid Chief Election Commissionerഅമൃത്സര്‍: വോട്ടര്‍ പട്ടികയെ ജനന മരണ രജിസ്റ്ററുമായി ബന്ധിപ്പിച്ച് വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതി. ഇതോടെ വോട്ടര്‍മാരില്‍ ഒരാള്‍ മരിച്ചാല്‍ അയാളുടെ പേര് വിവരങ്ങള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് സ്വമേധയാ ഒഴിവാക്കപ്പെടും. പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതിയുടെ ആദ്യഘട്ടം പഞ്ചാബില്‍ നടപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാസിം സൈദി അമൃത്സറില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജനന-മരണ രജിസ്‌ട്രേഷന്റെ സെര്‍വറും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സെര്‍വറും തമ്മില്‍ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരാളുടെ മരണം രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ ഉടന്‍ വോട്ടര്‍ പട്ടികയില്‍ നിന്നും അയാളുടെ പേര് വെട്ടിമാറ്റപ്പെടും. പദ്ധതി നിലവില്‍ വരുന്നവരോടെ മരിച്ചവരുടെ പേരില്‍ കള്ളവോട്ട് ചെയ്യപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here