ബഹ്‌റൈന്‍ യുദ്ധവിമാനം സഊദി അറേബ്യയില്‍ തകര്‍ന്നുവീണു

Posted on: December 30, 2015 2:33 pm | Last updated: December 30, 2015 at 9:10 pm

bahrain f 16ജിദ്ദ: ബഹ്‌െൈറനിന്റെ എഫ് 16 യുദ്ധ വിമാനം യമന്‍ അതിര്‍ത്തിയില്‍ തകര്‍ന്നുവീണു. സഊദി അറേബ്യയിലെ ജിസാനിലാണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. യന്ത്രത്തകരാറാണ് വിമാനം തകരാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

bahrain f 16 2

യമനിലെ ഹൂത്തി റിബലുകള്‍ക്ക് എതിരെ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം നടത്തുന്നുണ്ട്. ഇതില്‍ ഉള്‍പ്പെട്ട വിമാനമാണ് തകര്‍ന്നത് എന്നാണ് വിവരം.