ഐ സി എഫ് ഷാര്‍ജ മീലാദ് സമ്മേളനം ജനുവരി എട്ടിന്

Posted on: December 29, 2015 11:02 pm | Last updated: December 29, 2015 at 11:02 pm
ജബല്‍ അലി ഐ സി എഫ്, ആര്‍  എസ് സി മീലാദ് സംഗമത്തില്‍ വെള്ളലശ്ശേരി  അബ്ദുസ്സലാം സഖാഫി പ്രഭാഷണം നടത്തുന്നു
ജബല്‍ അലി ഐ സി എഫ്, ആര്‍ എസ് സി മീലാദ് സംഗമത്തില്‍ വെള്ളലശ്ശേരി
അബ്ദുസ്സലാം സഖാഫി പ്രഭാഷണം നടത്തുന്നു

ഷാര്‍ജ: നബിദിനത്തോടനുബന്ദിച്ചു സഹിഷ്ണുതയുടെ പ്രവാചകര്‍ എന്ന പ്രമേയത്തില്‍ ഐ സി എഫ് ജി സി സി തലത്തില്‍ ആചരിക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി ഷാര്‍ജ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് കാമ്പയിന്‍ സമാപനവും മീലാദ് സമ്മേളനവും 2016 ജനുവരി എട്ട് (വെള്ളി) വൈകുന്നേരം അഞ്ച് മുതല്‍ ഷാര്‍ജ മുബാറക് സെന്റര്‍ ഏഷ്യന്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.
മൗലിദ് ജല്‍സ, ബുര്‍ദ, അവാര്‍ഡ് ദാനം, നഅ്‌തേ ശരീഫ്, ഇശല്‍ സംഘം അവതരിപ്പിക്കുന്ന നോണ്‍ സ്റ്റോപ്പ് സ്‌പെഷ്യല്‍ പ്രോഗ്രാം ഇശ്‌ഖേ മദീന തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.
പണ്ഡിതനും വാഗ്മിയുമായ അബ്ദുല്‍ വഹാബ് നഈമി കൊല്ലം മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: 050-7274580.