‘പ്രവാചക സ്‌നേഹം വിശ്വാസത്തിന്റെ ഭാഗം’

Posted on: December 29, 2015 11:01 pm | Last updated: December 29, 2015 at 11:01 pm
ദുബൈ സത്‌വ ഐ സി എഫ്, ആര്‍ എസ് സി സംയുക്ത മീലാദ് സംഗമത്തില്‍  പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തുന്നു
ദുബൈ സത്‌വ ഐ സി എഫ്, ആര്‍ എസ് സി സംയുക്ത മീലാദ് സംഗമത്തില്‍
പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തുന്നു

ദുബൈ: പ്രവാചക സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നും മറ്റെന്തിനേക്കാളും നബി യോട് സ്‌നേഹമുണ്ടാകുമ്പോള്‍ മാത്രമേ അരുതായ്മകളില്‍നിന്ന് മാറിനില്‍ക്കാനും തിരുദൂതരെ അനുധാവനം ചെയ്യാനും നമുക്കാകുയുള്ളുവെന്നും പ്രമുഖ പണ്ഡിതനും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസ്താവിച്ചു. അസഹിഷ്ണുത സര്‍വതലങ്ങളിലും അഴിഞ്ഞാടുന്ന ഈ കാലത്ത് നബി ചര്യക്ക് വളരെ പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സത്‌വ ഐ സി എഫ് നബിദിന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹബീബുല്ല മൗലവി അധ്യക്ഷത വഹിച്ചു. സി എം എ ചേരൂര്‍, ആസിഫ് മൗലവി, ആമു ഹാജി, ഫഌക്‌സി സമീര്‍, സലാം മാസ്റ്റര്‍ കാഞ്ഞിരോട്, സുലൈമാന്‍ കന്മനം, അശ്‌റഫ് പാലക്കോട്, കരീം തളങ്കര സംബന്ധിച്ചു. ഇബ്‌റാഹീം മദനി സ്വാഗതവും മജീദ് പേരാമ്പ്ര നന്ദിയും പറഞ്ഞു.