ജില്ലാ യൂത്ത് വോളി: കെ ടി സിയും സായി സെന്ററും ജേതാക്കളായി

Posted on: December 29, 2015 6:54 pm | Last updated: December 29, 2015 at 6:54 pm

വടകര: ജില്ലാ വോളിബോള്‍ അസോസിയേഷന്റെ ജില്ലാ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ കെ ടി സി കോഴിക്കോടും പുരുഷ വിഭാഗത്തില്‍ സായി സെന്റര്‍ കോഴിക്കോടും ജേതാക്കളായി. പാറ്റേണ്‍ കാരന്തൂരിനെ പരാജയപ്പെടുത്തിയാണ് കെ ടി സി ജേതാക്കളായത്. ചേളന്നൂര്‍ എസ് എന്‍ കോളജിനെ പരാജയപ്പെടുത്തി സായ് സെന്റര്‍ ജേതാക്കളായി. വി പി പ്രഭാകരനും വോളിബോള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി രാജീവനും ട്രോഫികള്‍ വിതരണം ചെയ്തു. കെ എം സത്യന്‍, കെ വി ഓസി, ടി പി മുസ്തഫ, സി വി വിജയന്‍, വി കെ പ്രദീപന്‍, അബ്ദുല്‍ മജീദ് ടി എച്ച്, പി വിദ്യാസാഗര്‍, കെ കെ ശ്രീധരന്‍ പ്രസംഗിച്ചു.