പാക്കിസ്ഥാനില്‍ ചാവേര്‍ സ്ഫോടനം; 16 മരണം

Posted on: December 29, 2015 4:34 pm | Last updated: December 29, 2015 at 9:27 pm
പാക്കിസ്ഥാനിലെ ചാവേര്‍ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുന്നു
പാക്കിസ്ഥാനിലെ ചാവേര്‍ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുന്നു

പെഷവാര്‍: പാക്കിസ്ഥാനില്‍ ഒരു സര്‍ക്കാര്‍ ഓഫീസിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്കേറ്റു. ഖൈബര്‍ പ്രവിശ്യയിലെ മര്‍ദാന്‍ നഗരത്തിലുള്ള നാഷണല്‍ ഡാറ്റാബേസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ ഓഫീസിന് നേരെയായിരുന്നു ആക്രമണം. സര്‍ക്കാറിന്റെ തിരിച്ചറിയില്‍ കാര്‍ഡുകള്‍ തയ്യാറാക്കുന്നത് ഈ ഓഫീസില്‍ വെച്ചാണ്.

സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച മോട്ടോര്‍ബൈക്കിലെത്തിയ ചാവേര്‍ ആണ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനം നടക്കുമ്പോള്‍ ഇവിടെ നിരവധി പേര്‍ ക്യൂവില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.