പത്തനംതിട്ടയില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Posted on: December 29, 2015 4:23 pm | Last updated: December 29, 2015 at 4:23 pm

deathപത്തനംതിട്ട: അച്ചന്‍കോവില്‍ ആറില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. തുമ്പമണ്‍ നെടുവേലിയില്‍ വീട്ടില്‍ നോയല്‍ എബ്രഹാം (16), കൊടുമണ്‍ ചക്കാലമുക്ക് വൈശ്ണവത്തില്‍ ജിഷ്ണു സുരേഷ് (16) എന്നിവരാണ് മരിച്ചത്.

അച്ചന്‍കോവില്‍ ആറിലെ കൈപ്പത്തൂര്‍ കുരുമ്പേലിക്കടവില്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. നാലംഘ സംഘമാണ് നദിയില്‍ ഇറങ്ങിയത്. രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍. പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്നിശമനണ സേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കൈപ്പത്തൂര്‍ സെന്റ് ഗ്രീഗോറിസ് എച്ച് എസ് എസ് വിദ്യാര്‍ഥികളാണ്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍