അടുത്ത വര്‍ഷത്തോടെ ഇസിലിനെ തുരത്തും: ഇറാഖ് പ്രധാനമന്ത്രി

Posted on: December 29, 2015 10:11 am | Last updated: December 29, 2015 at 4:35 pm
SHARE

haidr al abadiബാഗ്ദാദ്: അടുത്ത വര്‍ഷത്തോടെ ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ തുരത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. മൊസൂള്‍ അടക്കമുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 2016 ഇസിലിനെതിരായ അന്തിമ വിജയത്തിന്റെ വര്‍ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണപ്പാടങ്ങളുടെ കേന്ദ്രമായ മൊസൂള്‍ തീവ്രവാദികള്‍ പിടിച്ചടക്കിയിരുന്നു. റമാദി നഗരം പിടിച്ചെടുത്ത സാഹചര്യത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസമാണ് റമാദി നഗരം പിടിച്ചെടുത്തത്. ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് നഗരം ഇറാഖ് സേന പിടിച്ചെടുത്തത്. കഴിഞ്ഞ മെയ്മാസത്തിലായിരുന്നു ഇസില്‍ റമാദി നഗരം പിടിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here