പ്രവാചകന്റെ സഹിഷ്ണുത അനുപമം

Posted on: December 29, 2015 5:52 am | Last updated: December 28, 2015 at 11:54 pm
 'സഹിഷ്ണുതയുടെ പ്രവാചകന്‍' മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി റഫ സെന്‍ട്രല്‍  കമ്മിറ്റി സംഘടിപ്പിച്ച മദ്ഹുര്‍റസൂല്‍ സമ്മേളനത്തില്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി  മുഖ്യപ്രഭാഷണം നടത്തുന്നു
‘സഹിഷ്ണുതയുടെ പ്രവാചകന്‍’ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി റഫ സെന്‍ട്രല്‍
കമ്മിറ്റി സംഘടിപ്പിച്ച മദ്ഹുര്‍റസൂല്‍ സമ്മേളനത്തില്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി
മുഖ്യപ്രഭാഷണം നടത്തുന്നു

മനാമ: മുഹമ്മദ് നബി (സ) സഹിഷ്ണുതയുടെയും സമധാനത്തിന്റേയും സന്ദേശ വാഹകനായിരുന്നുവെന്നും സ്വന്തം രാഷ്ട്രത്തെ ആക്രമിക്കാന്‍ ശത്രുക്കള്‍ അകാരണമായി ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ മാത്രമേ അവിടുന്ന് ശ്രമിച്ചുള്ളൂവെന്നും എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്‌ബോധിപ്പിച്ചു. ‘സഹിഷ്ണുതയുടെ പ്രവാചകന്‍’ എന്ന പ്രമേയത്തില്‍ ഐ സി എഫ് ബഹ്‌റൈന്‍ ജനുവരി 10 വരെ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി റഫ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റ് റഫ സുഹൈബു റൂമി മസ്ജിദില്‍ സംഘടിപ്പിച്ച മദ്ഹുര്‍ റസൂല്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യുദ്ധക്കളത്തില്‍ പോലും വൃദ്ധരും സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടരുതെന്ന് അവിടുന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. മക്കാ വിജയനാളില്‍ കഅ്ബാ മന്ദിരത്തിന്റെ അധികാരം തന്റെ കയ്യില്‍ കിട്ടിയിട്ടും അതിന്റെ താക്കോല്‍ നേരത്തെ സൂക്ഷിച്ചിരുന്ന ഉസ്മാനു ബ്‌നു തല്‍ഹയെ തന്നെ ഏല്‍പ്പിച്ചത് പ്രവാചകരുടെ സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും വിശാലമനസ്‌കതയുടെയും മകുടോദാഹരണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രമുഖ ബഹ്‌റൈനി പണ്ഡിതന്‍ ശൈഖ് ഖാലിദ് സാലിഹ് ജമാല്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് ലത്വീഫി വരവൂര്‍ അധ്യക്ഷത വഹിച്ചു. കെ സി സൈനുദ്ദീന്‍ സഖാഫി, കെ കെ അബൂബക്കര്‍ ലത്വീഫി, എം സി അബ്ദുല്‍ കരീം പ്രസംഗിച്ചു. പി എം സുലൈമാന്‍ ഹാജി, ഹൈദര്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹകീം സഖാഫി, അശ്‌റഫ് ഇഞ്ചിക്കല്‍, മമ്മൂട്ടി മുസ്‌ലിയാര്‍, നൗഷാദ് സുഹ്‌രി, മുഹമ്മദ് ഇസ്മാഈല്‍ മിസ്ബാഹി, ശംസുദ്ദീന്‍ സുഹ്‌രി സംബന്ധിച്ചു.