ഡ്യൂക്ക് ഇനി ഓര്‍മ്മ

Posted on: December 28, 2015 6:43 pm | Last updated: December 28, 2015 at 6:43 pm

dukeയുവാക്കളുടെ പ്രിയപ്പെട്ട സ്‌പോര്‍ട്‌സ് ബൈക്കായ കെടിഎം ഡ്യൂക്ക് നിര്‍മ്മാണം നിര്‍ത്തുന്നു. റൈഡിംഗ് ഹരമായ പുതുതലമുറക്കിടയില്‍ ഏറെ സ്വീകാര്യത ലഭിച്ച മോഡലാണ് ഡ്യൂക്ക്. ഡ്യൂക്ക് 390, ആര്‍സി 200, ആര്‍സി 390 തുടങ്ങിയ മോഡലുകളും കമ്പനി പുറത്തിറക്കിയിരുന്നു.

സീരീസിലെ 125 സിസി മുതല്‍ 390 സിസി വരെയുള്ള ഇരുചക്രവാഹനങ്ങളുടെ നിര്‍മ്മാണം 2016ലാണ് കമ്പനി അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഡ്യൂക്ക്, ആര്‍സി എന്നിവക്ക് പകരം പുതിയ തലമുറ ബൈക്കുകളെ പുറത്തിറക്കുന്നതിനായാണ് നിര്‍മ്മാണം അവസാനിപ്പിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.

പൂര്‍ണമായും പുതിയ എന്‍ജിന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന ബൈക്ക് യൂറോ നാല് നിലവാരത്തിലായിരിക്കും നിര്‍മ്മിക്കുന്നതെന്നും 2017 ആദ്യത്തില്‍ ഇന്ത്യയിലടക്കമുള്ള വിപണികളില്‍ പുതിയ ബൈക്കുകള്‍ പുറത്തിറങ്ങുമെന്നും സ്റ്റീഫന്‍ പറഞ്ഞു.