ചാണ്ടി ഉമ്മനുമായുള്ള രഹസ്യധാരണകള്‍ വെളിപ്പെടുത്തുമെന്ന് ബിജു രാധാകൃഷ്ണന്‍

Posted on: December 28, 2015 4:46 pm | Last updated: December 28, 2015 at 4:46 pm

oommenchandy-biju-കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനുമായുള്ള രഹസ്യധാരണകളെ കുറിച്ച് കോടതിയില്‍ വെളിപ്പെടുത്തുമെന്ന് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കോടതിയില്‍ കൊണ്ടുവന്നപ്പോഴാണ് ബിജുവിന്റെ പ്രതികരണം. തന്നെ കള്ളനെന്നോ കൊലപാതകിയെന്നോ പറയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അവകാശമില്ല. ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടട്ടെ. ആരാണ് കള്ളനെന്നും കൊലപാതകിയെന്നു അപ്പോള്‍ വ്യക്തമാവുമെന്നും ബിജു പറഞ്ഞു.