വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസംഗത്തെ ഉത്തരവാദിത്തപ്പെട്ടവര്‍ ഗൗരവത്തിലെടുക്കുന്നില്ല: സുധീരന്‍

Posted on: December 27, 2015 12:08 pm | Last updated: December 27, 2015 at 7:34 pm
SHARE

sudheeran and vellappally11

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തനിക്കെതിരെ ഉന്നയിച്ച വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി വി എം സുധീരന്‍. താന്‍ 18 വര്‍ഷമായി വെള്ളാപ്പള്ളിയെ വേട്ടയാടുന്നൂവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി പൊതുരംഗത്ത് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം ഗൗരവത്തിലെടുക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു. വര്‍ഗീയ വളര്‍ത്താനുള്ള പ്രസംഗമാണിതെന്ന് ആര്‍ക്കും മനസ്സിലാകും. ഒന്നിച്ചു നില്‍ക്കുന്നവരെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സ്പര്‍ദ്ധയും വൈരാഗ്യവും വെറുപ്പും ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് ആ പ്രസംഗം കേട്ട ആര്‍ക്കും മനസ്സിലാകുമെന്നും സുധീരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here