ജ്വല്ലറി ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു

Posted on: December 26, 2015 9:42 pm | Last updated: December 26, 2015 at 9:42 pm

പേരാമ്പ്ര: ടൗണിലെ ജ്വല്ലറി ജീവനക്കാരന്‍ ഇടുക്കി അടിമാലിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്രക്കടുത്ത കായണ്ണ കരികണ്ടന്‍പാറയിലെ നൂഞ്ഞില്‍ ഷാജി (39) യാണ് മരണപ്പെട്ടത്. 24 ന് രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന നാല് വയസുകാരിയായ മകള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വിനോദയാത്ര കഴിഞ്ഞ് തിരിച്ചുവരാനുള്ള ഒരുക്കത്തിനിടയിലാണ് അത്യാഹിതം. ഷാജി കുട്ടിയേയുമെടുത്ത് റോഡിന് എതിര്‍ ഭാഗത്തേക്ക് കടക്കുന്നതിനിടയില്‍ മോട്ടോര്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടനെ അങ്കമാലി താലൂക്ക് ആശുപത്രിയിലും, തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലും പ്രവേശിപ്പിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. 23 നാണ് ടൂര്‍ ക്ലബ്ബ് സംഘടിപ്പിച്ച വിനോദയാത്രയില്‍ ഷാജിയും കുടംബവും 40 അംഗ സംഘത്തോടൊപ്പം പുറപ്പെട്ടത്. പരേതനായ ഗോവിന്ദന്റെ മകനാണ് ഷാജി. മാതാവ്: ചരുതക്കുട്ടി. ഭാര്യ: വിജില. മക്കള്‍: അനാമിക, വിബാഷ. സഹോദരങ്ങള്‍: ഷൈജു, ഷൈമ.