ശാശ്വതീകാനന്ദയുെടെത് കൊലപാതകം തന്നെയെന്ന് പ്രകാശാനന്ദ; നെറ്റിയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ചതിന്റെ പാടുണ്ടായിരുന്നു

Posted on: December 26, 2015 4:46 pm | Last updated: December 26, 2015 at 4:58 pm

swami-Prakashanandaകോഴിക്കോട്: ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ആവര്‍ത്തിച്ചു. ശാശ്വതീകാനന്ദയുടെ നെറ്റിയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ചതിന് സമാനമായ പാടുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മൃതദേഹം പുഴയോട് ചേര്‍ന്നുള്ള കല്‍ക്കെട്ടിനുളില്‍ നിന്നാണ് ലഭിച്ചത്. ഇതില്‍ ദുരൂഹതയുണ്ട്. മാത്രവുമല്ല മൃതദേഹം തിരയുന്ന സമയത്ത് ഒരാള്‍ മറുകരയിലേക്ക് നീന്തിപ്പോകുന്നതും കണ്ടു. ശാശ്വതീകാനന്ദക്ക് നീന്തല്‍ അറിയാമായിരുന്നു. പിന്നെ എങ്ങിനെയാണ് അദ്ദേഹം മുങ്ങിമരിക്കുക. തനിക്ക് ആരെയും പേടിയില്ല. അദ്ദേഹം മരിച്ചതിനു പിന്നാലെ തന്നെ താന്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നുവെന്നും പ്രകാശാനന്ദ വിശദീകരിച്ചു.