നൈജീരിയയില്‍ ഗ്യാസ് പ്ലാന്റില്‍ സ്‌ഫോടനം; നൂറിലേറെ മരണം

Posted on: December 25, 2015 12:21 am | Last updated: December 25, 2015 at 10:33 am
SHARE

nigeria blastഅബൂജ: നൈജീരിയയില്‍ ഗ്യാസ്പ്ലാൻറിലുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ നൂറിലേറെ മരണം. തെക്ക് കിഴക്കന്‍ നൈജീരിയയിലെ അനാംമ്പ്ര സംസ്ഥാനത്തെ വ്യാവസായിക നഗരമായ നെവിയിലാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനം നടന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. തീപ്പിടുത്തത്തെ തുടര്‍ന്നാണ് സ്‌ഫോടനമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പരന്നുകിടക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ചിക്കാസണ്‍ ഗ്രൂപ്പിന് കീഴിലുള്ള ഇന്റര്‍ കോര്‍പ്പ് ഓയില്‍ ലിമിറ്റഡിന് കീഴിലുള്ള ഗ്യാസ് പ്ലാന്റിലാണ് സ്‌ഫോടനമുണ്ടായത്. ഗ്യാസ് ടാങ്കറില്‍ നിന്ന് ഗ്യാസ് പ്ലാന്റിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. ഉപഭോക്താക്കള്‍ അടക്കം നിരവധി പേര്‍ ഈ സമയം പ്ലാന്റില്‍ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here