സാഫ് കപ്പില്‍ മാലദ്വീപിനും അഫ്ഗാനിസ്ഥാനും ജയം

Posted on: December 24, 2015 9:02 pm | Last updated: December 24, 2015 at 9:02 pm

safതിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോളില്‍ മാലദ്വീപിനും അഫ്ഗാനിസ്ഥാനും തകര്‍പ്പന്‍ ജയം. ബി ഗ്രൂപ്പ് മല്‍സരങ്ങളില്‍ മാലദ്വീപ് ഭൂട്ടാനേയും അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനേയും തോല്‍പിച്ചു. ആദ്യമല്‍സരത്തില്‍ ഭൂട്ടാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാലദ്വീപ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് അഫ്ഗാനിസ്ഥാന്‍ ബഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.