Connect with us

Gulf

തിരുനബി സഹിഷ്ണതയുടെ മാതൃക

Published

|

Last Updated

അല്‍കോബാര്‍ : പ്രവാചകന്‍ മുഹമ്മദ്‌നബി (സ) സഹിഷ്ണതയുടെ ലോകോത്തര മാതൃകയാണെന്ന ഉമര്‍സഖാഫി മൂര്‍ക്കനാട പ്രസ്താവിച്ചു. മക്കാജീവിതം, മദീനഭരണം, മക്കാഫത്തഹ് എന്നിവ പ്രവാചകന്റെ സാമുഹ്യവും രാഷ്ട്രീയവുമായ ജീവിതത്തിലെ പ്രധാന മൂന്നു ഘട്ടങ്ങളാണ്. മദീനയിലെ ജൂതന്മാരെയും ഭരണത്തിന്റെ ഭാഗമാക്കി ബഹുസ്വര സമൂഹത്തെ ഭരിച്ച പ്രവാചകന്റെ സഹിഷ്ണുതാപരമായ ജീവിതം ഏറെശ്രദ്ധേയമാണ്. എല്ലാജനവിഭാഗങ്ങളെയും ഉള്‍കൊള്ളാനും അവരുടെ അവകാശങ്ങള്‍ വകവെച്ച് കൊടുക്കാനും പ്രവാചകന്റെ സഹിഷ്ണുത അത്രമേല്‍ ചിന്തനീയമാണ്. ഭയപ്പെടുത്തുന്ന ആധുനിക രാക്ഷ്ട്രീയത്തിന്റെ അപഥസഞ്ചാരം തിരുത്തുവാന്‍ പ്രവാചകന്റെരക്ഷ്ട്രീയം മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അപ്‌സര ഓഡിറ്റൊറിയത്തില്‍ സഹിഷ്ണുതയുടെ പ്രവാചകന്‍ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ചസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബൂബകര്‍ ഫൈസി അധ്യക്ഷത വഹിച്ചു. മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ആറ്റകോയ തങ്ങള്‍ഉദ്ഘാടനം ചെയ്തു. പി.എ നജീബ് ,പ്രഭാകരന്‍മാസ്റ്റര്‍ ,അമീര്‍അലി , സൈനുല്‍ആബിദ്,അബ്ദുറഹീം പാപിനിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ ഉള്ളണം സ്വാഗതവും സുബൈര്‍ സഖാഫി നന്ദിയും പറഞ്ഞു.

Latest