നരേന്ദ്ര മോഡിക്ക് റഷ്യന്‍ പ്രസിഡന്റ് വാള്‍ സമ്മാനിച്ചു

Posted on: December 24, 2015 12:50 pm | Last updated: December 24, 2015 at 12:50 pm
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ വാള്‍ സമ്മാനിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ വാള്‍ സമ്മാനിക്കുന്നു

മോസ്‌കോ: റഷ്യന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്റെ സമ്മാനം. 18ാം നൂറ്റാണ്ടില്‍ നജാഫി ഭരണകാലത്ത് ഉപയോഗിച്ച ഒരു വാളാണ് പുടിന്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. ബംഗാളില്‍ നിന്ന് കൊണ്ടുവന്നതാണ് വാള്‍. വെള്ളിനിറത്തിലുള്ള ഡിസൈന്‍ വര്‍ക്കുകളോട് കൂടിയതാണ് വാള്‍.

മഹാത്മാ ഗാന്ധിയുടെ ഡയറിയില്‍ നിന്നെടുത്ത ഒരു പേജും ഇതോടൊപ്പം സമ്മാനിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ കൈയക്ഷരത്തില്് ഉള്ള പേജാണ് നല്‍കിയത്. ബുധനാഴ്ച രാത്രി മോഡിക്ക് നല്‍കിയ അത്താഴ വിരുന്നിനിടെയായിരുന്നു ഈ സമ്മാനദാനം.