Connect with us

Gulf

പ്രവാസി പ്രശ്‌ന പരിഹാരത്തിന് രംഗത്തിറങ്ങും

Published

|

Last Updated

വേക്കപ്പിന്റെ ആഭിമുഖ്യത്തില്‍ അബുദാബിയില്‍
സംഘടിപ്പിച്ച കൂട്ടായ്മയില്‍ അസീസ് അബ്ദുല്ല സംസാരിക്കുന്നു

അബുദാബി: വേക്കപ്പിന്റെ ആഭിമുഖ്യത്തില്‍ അബുദാബിയില്‍ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രംഗത്തിറങ്ങാന്‍ വേക്കപ്പ് കൂട്ടായ്മ തീരുമാനിച്ചു.
റഹ്മാന്‍ തായലങ്ങാടി, യഹ്‌യ തളങ്കര, മുജീബ് അഹമ്മദ് തുടങ്ങിയവര്‍ ഓഡിയോ സന്ദേശങ്ങള്‍ നല്‍കി. സാദിഖ് ഉദുമ പടിഞ്ഞാര്‍ തയാറാക്കിയ വേക്കപ്പിനെ കുറിച്ചുള്ള മിനി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഇന്തോ-അറബ് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ അസീസ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വേക്കപ്പ് ചെയര്‍മാന്‍ അസീസ് കോപ്പ അധ്യക്ഷത വഹിച്ചു. സ്‌കാനിയ ബെദിര എന്താണ് വേക്കപ്പ് എന്നതിനെ കുറിച്ചും വേക്കപ്പിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും സംസാരിച്ചു. മൊയതിന്‍ അംഗടിമുഗര്‍, ജിജോ നെടുപ്പറമ്പില്‍, റഫീഖ് വാടല്‍, അബ്ദുല്ല ആലൂര്‍, അശ്‌റഫ് യേനപ്പോയ, ഉമ്മര്‍പാണലം പ്രസംഗിച്ചു.

---- facebook comment plugin here -----

Latest